17 September Tuesday

വലിയപറമ്പിന്റെ തീർഥ രാമൻ
സെപക് താക്രോ ദേശീയ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
തൃക്കരിപ്പൂർ
ചൈനയിലെ ക്വിൻഗാഡോയിൽ ആരംഭിക്കുന്ന അണ്ടർ 23 സെപക് താക്രോ ബീച്ച് ഏഷ്യൻ  ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടി വലിയപറമ്പിലെ തീർത്ഥ രാമൻ.
പയ്യന്നൂർ കോളജിൽ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർഥിനിയാണ്.
പടന്നക്കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ സെപക് താക്രോയിലേക്ക്‌ കടന്നുവരുന്നത്.  കഴിഞ്ഞ എട്ടുവർഷവും സെപക്  കളി വിട്ടുള്ള ജീവിതചര്യ തീർഥക്കില്ല.  
കടലിൽനിന്ന് 300 മീറ്റർ മാത്രം അകലമുള്ള വീട്ടിൽ താമസിക്കുന്ന തീർഥയ്‌ക്ക്‌ കടലോരത്തെ മണലിൽ കളിച്ചുവളർന്ന പരിചയം ദേശീയ ടീമിലെത്തുന്നതിന് പ്രധാന ഘടകമായി.
വലിയപറമ്പ്  പഞ്ചായത്ത് മുൻ അംഗവും മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റുമായ കുളങ്ങര രാമന്റെയും ജില്ലാ  മത്സ്യഫെഡ് മോട്ടിവേറ്റർ യു ഉഷയുടെയും  മകളാണ്.  കേരളത്തിൽ നിന്ന് സെലക്ഷനിൽ  പങ്കെടുത്ത 10 പേരിൽ തീർഥ മാത്രമാണ് ദേശീയ ടീമിൽ ഇടം നേടിയത്‌. 
10 ലേറെ ദേശീയ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച പരിചയം തീർഥയ്‌ക്കുണ്ട്‌.  ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്ന് ദേശീയ മത്സരങ്ങളിൽ കേരളത്തിന്‌ വെങ്കല മെഡൽ നേട്ടം ഉണ്ടാക്കിയ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ  ഗോവ ദേശീയ ഗെയിംസിൽ കേരളത്തിന്റെ ക്യാപ്റ്റൻനായിരുന്നു. സഹോദരി സ്വാതി തിരുവനന്തപുരത്ത്‌ ഗവേഷക വിദ്യാർഥിയാണ്‌. 
തൃക്കരിപ്പൂർ ചെറുകാനം സ്വദേശി കെ വി ബാബുവും സെപക് താക്രോ ദേശീയ പരിശീലകനായി നിയമിതനായത് ജില്ലക്ക് ഇരട്ട നേട്ടമായി.  അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറിയുമാണ് കെ വി ബാബു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top