20 December Friday

കാറിടിച്ച് നിയന്ത്രണം വിട്ടു ഓട്ടോ വൈദ്യുതി തൂണിലിടിച്ച്‌ 
ഡ്രൈവർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

 നീലേശ്വരം 

പിന്നിൽ കാറിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്.   കാഞ്ഞങ്ങാട് സൗത്തിലെ ഓട്ടോ ഡ്രൈവർ ഉമേഷനാണ് പരിക്കേറ്റത്. 
ശനി രാവിലെ ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡിനുമുന്നിലാണ് അപകടം. ബങ്കളം ഭാഗത്തുനിന്നുംവന്ന കാറും മിനി സ്റ്റേഡിയം റോഡിൽനിന്നും ഇറങ്ങി വന്ന  ഓട്ടോയുമാണ്‌  കൂട്ടിയിടിച്ചത്.  നിയന്ത്രണംവിട്ട ഓട്ടോ മരമില്ലിന് സമീപത്തെ വൈദ്യുതി ഇടിച്ചു. പരിക്കേറ്റ  ഉമേശനെ തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top