05 November Tuesday

ഇന്‍ഷുറന്‍സ് തുക നല്‍കിയില്ല കമ്പനി 99,403 രൂപ 
നഷ്ടപരിഹാരം നല്‍കാന്‍ വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കാഞ്ഞങ്ങാട് 
മെഡിക്കൽ ഇൻഷുറൻസിന്റെ പേരിൽ വർഷങ്ങളോളം പ്രീമിയം തുക കൈപ്പറ്റിയിട്ടും  ഇൻഷൂറൻസ് തുക നല്കാതെ കബളിപ്പിച്ച  കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതി വിധി.   കോർപ്പറേറ്റ് സ്ഥാപനമായ ബജാജ് അലിയൻസിനും ഏജൻസി സ്ഥാപനമായ മുംബൈ ആസ്ഥാനമായ ഹെൽത്ത് ഇന്ത്യാ ടിപിഎ  സർവീസും പരാതിക്കാരന് കോടതിച്ചിലവടക്കം 99,403 രൂപ നഷ്ടപരിഹാരമായി നൽകാനാണ്   കോടതി ഉത്തരവിട്ടത്. 
മടിക്കൈ കാഞ്ഞിരപ്പൊയിൽ തണ്ണീർപന്തൽ സ്വദേശി മാളിയേക്കൽ വീട്ടിൽ ജോസ് ഡാനിയേലാണ് പരാതിക്കാരൻ. 
പ്രതിവർഷം പതിനഞ്ചായിരം രൂപ പ്രീമിയം തുകയായി അടക്കുന്ന ബജാജ് അലിയൻസിന്റെ  ഫാമിലി മെഡിക്കൽ ഇൻഷൂറൻസ് പദ്ധതിയിൽ ചേർന്ന ഡാനിയേൽ ഒമ്പതു വർഷം തുടർച്ചയായി പ്രീമിയം അടച്ച് കഴിഞ്ഞപ്പോൾ മകന്റെ  കൈയിലെ ഞരമ്പ് സംബന്ധമായ രോഗത്തിന്  മം​ഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിനാൽ 62,000 ത്തോളം രൂപ ചിലവായി. ഈ തുക  ഇൻഷുറൻസ് തുകയായി ലഭിക്കാൻ കമ്പനിയെ സമീപിച്ചപ്പോൾ രണ്ടുസ്ഥാപനങ്ങളും കൈയൊഴിഞ്ഞു.  തുടർന്ന് 2022 ഫെബ്രുവരി 22 ന്  ജില്ലാ ഉപഭോക്തൃ കോടതിയിൽ ഹർജി നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top