22 December Sunday

പീഡനക്കേസ്‌ പ്രതി ​ഗൾഫിലേക്ക് 
കടക്കാനുള്ള ശ്രമത്തിനിടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024
കാഞ്ഞങ്ങാട് 
പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ​ഗൾഫിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ നൗഫലിനെ(42)യാണ് ഹൊസ്ദുർ​ഗ് ഇൻസ്പെക്ടർ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. പ്ലസ്‌ വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി ഒരു വർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നു.  മാനസികമായി തളർന്ന പെൺകുട്ടി സ്കൂളിൽ പോകുന്നത്  അവസാനിപ്പിച്ചു.  സ്കൂൾ അധികൃതർ അന്വേഷിച്ചെത്തിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.  തുടർന്ന് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ നൗഫൽ നാട്ടിൽനിന്ന്‌ മുങ്ങി. സൈബർ സെല്ലിന്റെ സഹായത്തോടെ  പിന്തുടർന്ന പൊലീസ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top