23 December Monday

ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി പിലിക്കോട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

പിലിക്കോട്‌ പഞ്ചായത്ത്‌ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി നിർവഹിക്കുന്നു

 പിലിക്കോട്  

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ഡിജി കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പേർക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പിലിക്കോട്. 
സർക്കാർ സേവനം എളുപ്പത്തില്‍ ഉപയോഗിക്കാൻ വിവര സാങ്കേതികവിദ്യ  ഫലപ്രദമായി ഉപയോഗിക്കുന്നതിന് പഞ്ചായത്തിൽ ജനങ്ങൾക്ക്‌ പരീശീലനം നൽകി. 14  മുതല്‍ 65 വയസുവരെയുള്ളവരാണ് പരിശീലനം നേടിയത്. കൈറ്റിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നേതൃത്വത്തിലാണ്  ഇ മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി പൈലറ്റ് പഞ്ചായത്തായി പിലിക്കോടിനെ  തെരഞ്ഞെടുത്തത്.  6054 വീടുകളിൽ സർവേ നടത്തി കണ്ടെത്തിയ 1845 പേര്‍ക്ക് 104 പഠന കേന്ദ്രങ്ങളിലായി പരിശീലനം നൽകി.  
ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ്‌ പി ബേബി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ പി പി പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ  എം മനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി, സി വി ചന്ദ്രമതി, കെ വി വിജയൻ, എം വി സുജാത, എം കെ ഹരിദാസ്, ഇ  സജിനി എന്നിവർ  സംസാരിച്ചു. കെ എൻ സുശീല സ്വാഗതവും വി വി സുലോചന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top