25 December Wednesday

ജോലി വാഗ്‌ദാനംചെയ്‌ത്‌ പണം തട്ടിയ അധ്യാപിക അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
കാസർകോട്‌
ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയെന്ന കേസിലെ മുഖ്യപ്രതിയായ അധ്യാപിക അറസ്‌റ്റിൽ. 
പുത്തിഗെ ബാഡൂർ എഎൽപി സ്കൂൾ അധ്യാപിക സച്ചിതാ റൈ (27) യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച കാസർകോട് കോടതിയിൽ കീഴടങ്ങാൻ എത്തുമ്പോഴായിരുന്നു അറസ്‌റ്റ്‌. കാസർകോട്‌ ഡിവൈഎസ് പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വിദ്യാനഗർ ഇൻസ്‌പെക്ടർ യു പി വിപിൻ അടങ്ങുന്ന പ്രത്യേക സംഘമാണ്‌ അറസ്‌റ്റ്‌ചെയ്‌തത്‌.
കാസർകോട്‌ സിപിസിആർഐ, കേന്ദ്രീയ വിദ്യാലയ, കർണാടക എക്സൈസ് വകുപ്പ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ്‌ പണം തട്ടിയത്‌. പണം നൽകിയവർ ജോലി കിട്ടായതോടെ പണം തിരിച്ചുചോദിച്ചു. കിട്ടാതെ വന്നപ്പോഴാണ്‌ പലരും പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്‌. 
കിദൂരിലെ നിഷ്മിത ഷെട്ടിയുടെ പരാതിയിൽ കുമ്പള പൊലീസാണ്‌ ആദ്യകേസെടുത്തത്‌. കുമ്പള, മേൽപറമ്പ, മഞ്ചേശ്വരം, ബദിയഡുക്ക, ആദൂർ പൊലീസ്‌ സ്‌റ്റേഷനുകളിലും കർണാടകത്തിലെ ഉപ്പിനങ്ങാടി, ദക്ഷിണ കന്നഡ സ്‌റ്റേഷനുകളിലുമായി മൊത്തം 11 കേസാണ്‌ ഇവർക്കെതിരെയുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top