നീലേശ്വരം
ജില്ലാ കായികമേളയ്‌ക്ക് നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്കുണ്ടെങ്കിലും സ്‌കൂളുകളിലെ സാധാരണ മൈതാനത്ത് പരിശീലനം നടത്തിവരുന്ന കുട്ടികൾക്ക് സിന്തറ്റിക്ക് ട്രാക്കിനോട് പൊരുത്തപ്പെടാനാകുന്നില്ലെന്ന് കായികാധ്യാപകർ. ഉപ ജില്ലാ കായികമേളകൾ മിക്കതും സ്‌കൂളുകളിലെ സാധാരണ മൈതാനങ്ങളിലാണ്. ഇത് മത്സരാർഥികളുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി സ്‌കൂൾ മൈതാനങ്ങളിൽ ചുരുങ്ങിയത് 100 മീറ്ററെങ്കിലും സിന്തറ്റിക്ക് ട്രാക്കുണ്ടാക്കിയാൽ ജില്ലാമേളയിൽ സിന്തറ്റിക്ക് ട്രാക്കിൽ ഓടുമ്പോൾ കുട്ടികൾക്ക് പൊരുത്തപ്പെടാനാകുമെന്ന് മത്സരാർഥികളും കായികാധ്യാപകരും പറയുന്നു. ജമ്പ് പിറ്റുകളിലും ഓടാൻ സിന്തറ്റിക് അത്യാവശ്യമാണ്. അതിന് ആകെ നീളം വേണ്ടത് 30 മുതൽ 40 മീറ്റർ വരെ. ലോങ്‌ജമ്പ് പിറ്റിന് 9 മീറ്റർ നീളവും 2.75 മുതൽ 3 മീറ്റർ വീതിയും മതിയാകും. ഇങ്ങിനെ ഓരോ സ്‌കൂളിലും കുട്ടികൾക്ക് പരിശീലനം ചെയ്യാൻ പറ്റിയാലേ ജില്ലാ മേളയിൽ സിന്തറ്റിക്ക് ട്രാക്കിൽ പൊരുത്തപ്പെട്ട് മികവ് പ്രകടിപ്പിക്കാനാവൂ. തെക്കൻ ജില്ലകളിൽ മിക്ക സ്കൂളുകളിലും ചെറിയ അളവിലെങ്കിലും സിന്തറ്റിക്ക് ട്രക്കുണ്ട്. ജില്ലയിലെ കായിക താരങ്ങൾ സംസ്ഥാന മേളയിൽ പിന്തള്ളപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഇതാണെന്ന് പരിശീലകർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..