26 December Thursday

തിലകൻ സ്മാരക 
നാടകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

മടിക്കൈ കർഷക കലാവേദിയുടെ പത്മശ്രീ തിലകൻ സ്മാരക സംസ്ഥാന നാടകോത്സവം ചാളക്കടവിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

മടിക്കൈ

മടിക്കൈ കർഷക കലാവേദിയുടെ  നാലാമത് പത്മശ്രീ തിലകൻ സ്മാരക സംസ്ഥാന നാടകോത്സവം തുടങ്ങി. ചാളക്കടവ് കർഷക കലാവേദി ഓഡിറ്റോറിയത്തിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനംചെയ്തു. 
പി തമ്പായി സ്മാരക ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്തു. പി പ്രഭാകരൻ അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീത പതാക  ഉയർത്തി. കലാവേദി പ്രവർത്തകരുടെ കലാപരിപാടി അരങ്ങേറി. കാഞ്ഞിരക്കാൽ പ്രഭാകരൻ സംസാരിച്ചു. പി രാജു സ്വാഗതവും യു വി സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top