27 December Friday
സിപിഐ എം തൃക്കരിപ്പൂർ ഏരിയാസമ്മേളനത്തിന് ഉജ്വല തുടക്കം

ചുവന്ന മണ്ണിൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സമ്മേളനം മാണിയാട്ട്‌ കെ കുഞ്ഞിരാമൻ, കെ നാരായണൻ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

മാണിയാട്ട്
കർഷകപോരാട്ടത്തിന്റെ സമരഭൂമികയിൽ സിപിഐ എം തൃക്കരിപ്പൂർ ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. രക്തസാക്ഷി പുത്തിലോട്ടെ ടി കെ ഗംഗാധരന്റെ  സ്മരണകൾ തുടിച്ചുനിന്ന സമ്മേളനം പാർടിയുടെ പ്രൗഢി വിളിച്ചോതി. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌  മാണിയാട്ട്‌ കെ കുഞ്ഞിരാമൻ, കെ നാരായണൻ മാസ്റ്റർ നഗറിൽ മുതിർന്ന അംഗം ടി വി ഗോവിന്ദൻ പതാകയുയർത്തി. സമ്മേളനം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ വി ജനാർദ്ദനൻ താൽക്കാലിക അധ്യക്ഷനായി. 
എം രാമചന്ദ്രൻ രക്തസാക്ഷി പ്രമേയവും പി കുഞ്ഞിക്കണ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ വി ജനാർദ്ദനൻ, എം വി ചന്ദ്രൻ, പി പി പ്രസന്നകുമാരി, വി വി സജീവൻ, എം വി യൂസഫലി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  പൊതുചർച്ചയിൽ 25 പേർ പങ്കെടുത്തു. 20 ഏരിയാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 145 പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുക്കുന്നു. മുതിർന്ന അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദ്ദനൻ, എം രാജഗോപാലൻ എംഎൽഎ,  വി കെ രാജൻ, വി വി രമേശൻ, വി പി പി മുസ്തഫ, സി ജെ സജിത്ത്,  കെ സുധാകരൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി കൺവീനർ കെ മോഹനൻ സ്വാഗതം പറഞ്ഞു. 
തിങ്കളാഴ്ച  ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പും ജില്ലാ സമ്മേളന പ്രതിനിധി തെരെഞ്ഞെടുപ്പും നടക്കും. പകൽ 3.30 ന് കാലിക്കടവ് കേന്ദ്രീകരിച്ച് ചുവപ്പ്‌ വളന്റിയർ മാർച്ചും പ്രകടനവും നടക്കും. മാണിയാട്ട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top