25 December Wednesday

ജില്ലയിൽ 700 തോട്‌ ശുചീകരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

തീയ്യർപാലം മതിരക്കോട്ട് കയർ ഭൂവസ്ത്രം വിരിക്കൽ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്യുന്നു

മടിക്കൈ

നീർച്ചാലുകളെല്ലാം ശുചീകരിക്കുന്നതിനും തടസ്സപ്പെട്ട ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാംഘട്ട ക്യാമ്പയിൻ ആരംഭിച്ചു. തീയ്യർപാലം മതിരക്കോട്ട് മടിക്കൈ വയൽത്തോട് ശുചീകരിച്ച്‌ ജില്ലാ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബിയും കലക്ടർ കെ ഇമ്പശേഖറും ചേർന്ന്  നിർവഹിച്ചു.  എഴുനൂറോളം ചെറുതോടുകൾ ശുചീകരിക്കുമെന്ന്‌ പി ബേബി പറഞ്ഞു. ഹരിതകേരളം മിഷന്റെ ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌  തൊഴിലുറപ്പ് പദ്ധതിവഴി തോടുകൾ ശുചീകരിക്കുന്നത്‌. 
   കയർ ഭൂവസ്ത്രം വിരിക്കൽ കലക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തും. ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്ന്‌ കലക്ടർ  പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തോടുകളുടെ പുനരുജ്ജീവനത്തിനും പ്രഥമ പരിഗണന നൽകിയിട്ടുണ്ട്‌. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പ്രീത അധ്യക്ഷയായി. നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.   മടത്തിനാട്ട് രാജൻ, ഒ കുഞ്ഞികൃഷ്ണൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി പ്രകാശൻ,  ടി രാജൻ, രമ പത്മനാഭൻ,  പി സത്യ,  രാധ, എൻ ബാലകൃഷ്ണൻ, എൻ ആർ ഇ ജി എഞ്ചിനീയർ അവനീഷ്,   നവകേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top