മടിക്കൈ
ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർആർടി സംഘം തിരച്ചിൽ തുടങ്ങി. മടിക്കൈ തോട്ടിനാട് , കുറ്റിയടുക്കം, കണ്ണാടിപ്പാറ പ്രദേശങ്ങശിലാണ് ചൊവ്വ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ തുടങ്ങിയത്.
തിങ്കൾ രാത്രി പുലിയെ കണ്ട പ്രദേശത്തും പ്രദേശത്തെ കാടുകളിലും തിരച്ചിൽ നടത്തുന്നുണ്ട്. കാസർകോട് നിന്നെത്തിയ ആറംഗ സംഘത്തോടൊപ്പം നാട്ടുകാരും സഹായത്തിനുണ്ട്. ഇതോടൊപ്പം തോട്ടിനാട്ട് വനം വകുപ്പ് ക്യാമറയും സ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ കാട് മൂടി കിടക്കുന്ന പത്തേക്കർ സ്ഥലത്താണ് പുലിയെ കണ്ടത്.
പുലി ഈ കാട്ടിലുണ്ടാകാമെന്നാണ് നിഗമനം. കാട് വെട്ടി തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പുലി കടിച്ചു കൊന്ന ആടിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്‌കരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..