21 December Saturday
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം

കാഞ്ഞങ്ങാട്ട്‌ വിദ്യാർഥി,യുവജന, -മഹിളാ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും എസ്എഫ്ഐയും കാഞ്ഞങ്ങാട്ട്‌ നടത്തിയ പ്രതിഷേധ മാർച്ച്‌

കാഞ്ഞങ്ങാട്-
കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ  മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും എസ്എഫ്ഐ യും ചേർന്ന് കാഞ്ഞങ്ങാട്  പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഇ പത്മാവതി ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രണവ് അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഋഷിത സി പവിത്രൻ, പി പി ശ്യാമളാദേവി, എ പി ഉഷ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് പ്രകടനം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top