23 December Monday

കാർഷിക സമൃദ്ധി നിറച്ച്‌ സൗഹൃദ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

ചുള്ളിമൂല പുനർജനി പുരുഷ സ്വയം സഹായ സംഘത്തിന്റെ മഞ്ഞൾ കൃഷി

മടിക്കൈ
തരിശുനിലങ്ങൾ വിളനിലമാക്കി മടിക്കൈ ചുള്ളിമൂല പുനർജനി പുരുഷ സ്വയം സഹായ സംഘം. പാട്ടത്തിനെടുത്ത രണ്ടേക്കറിലാണ് 29 അംഗ സംഘം കൃഷിഭവന്റെ സഹകരണത്തോടെ മഞ്ഞൾ കൃഷി ചെയ്തുന്നത്‌. 20 സെന്റ്‌ സ്ഥലത്ത് ചെണ്ടുമല്ലി കൃഷിയും നടത്തുന്നു.  സർക്കാർ ഉദ്യോഗസ്ഥരും നിർമാണ തൊഴിലാളികളും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ കൂട്ടായ്മയാണ്  പുരുഷ സംഘം.  ആദ്യ സംരംഭം  നെൽകൃഷിയായിരുന്നു. വർഷങ്ങളായി തരിശായി കിടന്ന കൂരന്തോട്ട് വയലില്‍ ആറ്‌ വര്‍ഷത്തിലേറെയായി മടിക്കൈ കൃഷിഭവൻ സഹകരണത്തോടെ നെൽ കൃഷി ചെയ്യുന്നു.  ജോലിക്കിടെയുള്ള ഇടവേളകളിലും അവധി ദിവസങ്ങളിലുമാണ് കൃഷി.   
കഴിഞ്ഞ വര്‍ഷം ജില്ല പഞ്ചായത്ത്‌ സബ്സിഡിയോടെ മില്ലറ്റ്,  ചെറുപയർ, ഉഴുന്ന്  എന്നിവ കൃഷി ചെയ്‌തു. 
2016 ല്‍  ആരംഭിച്ച  സംഘം  കലാ സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും ഇടപെടുന്നു.  പ്രസിഡന്റ് പി ബാലകൃഷ്ണന്റെയും  സെക്രട്ടറി എ വി രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top