05 November Tuesday

ജില്ലാ വനം ഓഫീസിനുമുന്നിൽ 
കർഷകരോഷമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കാസർകോട് വിദ്യാനഗർ പാറക്കട്ട വനശ്രീയിലെ ജില്ലാ വനം മേധാവി ഓഫീസിനുമുന്നിൽ കർഷകസംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ഉപരോധവും ജില്ലാസെക്രട്ടറി പി ജനാർദനൻ ഉദ്‌ഘാടനംചെയ്യുന്നു

കാസർകോട്‌
കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കർഷകസംഘം നേതൃത്വത്തിൽ വിദ്യാനഗർ പാറക്കട്ട വനശ്രീയിലെ ജില്ലാ വനം മേധാവി ഓഫീസിനു മുന്നിലേക്ക്‌ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.
രാവിലെ കോരിച്ചെരിഞ്ഞ മഴ വകവയ്‌ക്കാതെ നൂറുകണക്കിന്‌ കർഷകരാണ്‌ അസാപ്പ്‌ ഓഫീസിന്‌ മുന്നിൽനിന്നും മാർച്ച്‌ നടത്തിയത്‌. രാവിലെ എട്ടോടെ പ്രവർത്തകർ ജില്ലാ വനം ഓഫീസ്‌ മുന്നിൽ ഉപരോധം തീർത്തു. 
കേന്ദ്രസർക്കാർ വനം- വന്യജീവി നിയമത്തിൽ കാലോചിതവും കർഷക സൗഹൃദവുമായ ഭേദഗതി കൊണ്ടുവരിക, വന്യജീവി അക്രമണത്തിൽ കർഷകർക്കുണ്ടായ ജീവഹാനിക്കും വിളനാശത്തിനും അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്‌. 
പാർലമെന്റിലേക്കും രാജ്‌ഭവനിലേക്കും ജില്ലാ വനം ഓഫീസുകളിലേക്കുമാണ്‌  മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്‌.
ജില്ലാ വനം മേധാവി ഓഫീസിനുമുന്നിലെ മാർച്ചും ഉപരോധവും കർഷകസംഘം ജില്ലാസെക്രട്ടറി പി ജനാർദ്ദനൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ നേതാക്കളായ കെ ആർ ജയാനന്ദൻ, എ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു. പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top