22 December Sunday

വന്യജീവി വാരാഘോഷം: 
വിദ്യാർഥികൾക്ക്‌ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
കാസർകോട്‌
വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ടിനും മൂന്നിനും നടക്കും. ആഘോഷത്തോടനുബന്ധിച്ച് എൽപി, യുപി, ഹൈസ്‌കൂൾ,  കോളേജ് വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഉപന്യാസ രചന, ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും. ഒക്ടോബർ രണ്ടിന് കാസർകോട് ഗവ. കോളേജിൽ രാവിലെ  9.30 മുതൽ11.30 വരെ എൽപി, യുപി, ഹൈസ്‌കൂൾ,  കോളേജ് വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിങ്ങും നടക്കും. രാവിലെ 11.45 മുതൽ 12.45 വരെ ഹൈസ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി മലയാളം, കന്നഡ ഉപന്യാസരചനാ മത്സരവും പകൽ 2.15 മുതൽ 4.15 വരെ എൽപി മുതൽ കോളേജ് വരെയുള്ള വിദ്യാർഥികൾക്കായി വാട്ടർ കളർ പെയിന്റിങ്‌ മത്സരവും നടക്കും.
ഒക്ടോബർ മൂന്നിന് വിദ്യാനഗർ ഉദയഗിരിയിലുള്ള വനശ്രീ കോംപ്ലക്‌സിൽ രാവിലെ  10 മുതൽ 11 വരെ ഹൈസ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും പകൽ രണ്ടു മുതൽ  നാലുവരെ ഹൈസ്‌കൂൾ കോളേജ് വിഭാഗം വിദ്യാർത്ഥികൾക്കുള്ള മലയാളം, കന്നട പ്രസംഗ മത്സരവും നടക്കും. ക്വിസ് മത്സരത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീമിനെയും മറ്റു മത്സരങ്ങൾക്ക് ഓരോ സ്ഥാപനത്തിൽ നിന്നും ഓരോ ഇനത്തിലും രണ്ടുപേരെ വീതവും പങ്കെടുപ്പിക്കാം. ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് ഒക്ടോബർ എട്ടിന് നടക്കുന്ന സംസ്ഥാന ത്സരത്തിൽ പങ്കെടുക്കാം.  സ്‌കൂൾ, കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ 8.30 നകം എത്തണം. ഫോൺ- : 04994255234, 8547603836,  8547603838.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top