23 December Monday

സർവം ഹരിതമയം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

കുറ്റിക്കോൽ പഞ്ചായത്ത്‌ നേതൃത്വത്തിൽ അത്തിയടുക്കം തോട് ശുചീകരിച്ചപ്പോൾ

 ഹരിത കർമസേന കൃത്യമായി യൂസർ ഫീ പിരിച്ചെടുക്കുന്നു. ഓരോ മാസവും 20ന് മുമ്പായി വീടുകൾ കയറി അജെെവ വസ്തുക്കൾ എംസിഎഫിൽ എത്തിക്കുന്നു. തുടർന്ന് തരം തിരിച്ച് ബെയിലിങ്‌ ചെയ്ത് പാക്കു ചെയ്ത് ക്ലീൻ കേരള കമ്പനിക്ക് നൽകും. ഫീൽഡ് പ്രവർത്തനങ്ങൾ ഹരിതമിത്രം ആപ്പ് ഉപയോഗിച്ചാണ് ചെയ്യുന്നത്. 1200 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള എംസിഎഫിൽ കൺവെയർ ബെൽട്ടും സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ്മ സേനക്ക്‌ മാത്രമായി വാഹനമുണ്ട്. ഹരിതകർമ്മസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഹരിത സഹായ സ്ഥാപനമായ ഐആർടിസിയുടെ സഹായവും നൽകി വരുന്നു. ഹരിത കർമ്മസേന സംരംഭ പ്രവർത്തനം എന്ന രീതിയിൽ ആയിരം സ്റ്റീൽ പ്ലേറ്റും ഗ്ലാസ്സും വാടകയ്ക്ക് നൽകുന്നു. സേന അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും കൂടിച്ചേർന്ന് മറ്റൊരു സംരംഭമായ ഹരിതം പ്രൊഡക്ട്സ് എന്ന സോപ്പ് നിർമ്മാണ യൂണിറ്റ് കൂടി നടത്തുന്നുണ്ട്.

പഞ്ചായത്തിന് കീഴിലെ 20 സർക്കാർ സ്ഥാപനങ്ങൾ ഇതിനുള്ളിൽ തന്നെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസം. 31ന് മുമ്പായി പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും ഈ ലക്ഷ്യം കൈവരിക്കും.  
പഞ്ചായത്തിൽ 45 കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചു.  പഞ്ചായത്ത് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് അജൈവ മാലിന്യ ശേഖരണത്തിന് ബിനുകൾ നൽകിയിട്ടുണ്ട്. ജൈവമാലിന്യ സംസ്‌കരണത്തിന് സ്ഥാപനങ്ങളിലും വീടുകളിലും ബയോബിന്നുകളും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top