കാസർകോട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎസ്എൻഎൽ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, എഐബിഡിപിഎ, ബിഎസ്എൻഎൽ സിസിഡബ്ല്യുയുഎഫ് കോ–-ഓഡിനേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
ശമ്പള –-പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കുക, ബിഎസ്എൻഎൽ 4 ജി, 5ജി സേവനങ്ങൾ നടപ്പാക്കുക, രണ്ടാം വിആർഎസ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കാഷ്വൽ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്.
കാസർകോട്ട് എസ് നന്ദകുമാർ ഉദ്ഘാടനംചെയ്തു. ഇ അച്യുതൻ, വി എ ജോഷി എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ എഐബിഡിപിഎ സംസ്ഥാന അസി. സെക്രട്ടറി കെ കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്തു കെ കെ വി നാരായണൻ അധ്യക്ഷനായി. സി വിജയൻ, നാരായണൻ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.
വി കരുണാകരൻ സ്വാഗതവും പി ടി നാരായണൻ നന്ദിയും പറഞ്ഞു. നീലേശ്വരത്ത് കെ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി കൃഷ്ണൻ അധ്യക്ഷനായി. ഇ കെ ശ്രീജിത്ത്, എം ബാലകൃഷ്ണൻ, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്ട് എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ വി രമാദേവി ഉദ്ഘാടനംചെയ്തു. കെ ഭാസ്കരൻ അധ്യക്ഷനായി.
എൻ എസ് സെബാസ്റ്റ്യൻ, രാജേഷ് കൊടക്കാട്, എൻ വി അശോക്‌കുമാർ എന്നിവർ സംസാരിച്ചു. എം രവിചന്ദ്രൻ സ്വാഗതവും ടി മണി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..