കാസർകോട്
കവി ടി ഉബൈദിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. ദുബായിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദൻ മലയാളത്തിൽ 42 കൃതികളും കവിതാ സമാഹാരങ്ങളും ഇംഗ്ലീഷിൽ ഒമ്പതുകൃതികളും രചിച്ചു. അറബിക്, ഐറിഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ 41 വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. എം കെ മുനീർ എംഎൽഎ, ടി പി ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുജേതാവിനെ തെരഞ്ഞെടുത്തത്.
വാർത്താസമ്മേളനത്തിൽ സലാം കന്യപ്പാടി,ടി ആർ ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..