17 September Tuesday

ചെർക്കള യാത്രാവിലക്ക്‌ തുടരുന്നു; ദുരിതവും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
കാസർകോട്
ചെർക്കള–- ചട്ടഞ്ചാൽ ദേശീയപാതയിലെ യാത്രാ നിരോധനം തുടരുകയാണ്‌.  സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ദുരിതവും വർധിച്ചു. ഭൂരിഭാഗം കുട്ടികളും സ്‌കൂളിൽ പോകാൻ കഴിയാതെ വിഷമിക്കുകയാണ്‌. 
ചട്ടഞ്ചാൽ ഹയർസെക്കൻഡറി, എംസി കോളേജ്‌, പെരിയ പോളി, പെരിയ, നെഹ്റു, ഐടിഐ എന്നിവിടങ്ങളിലെല്ലാം പഠിക്കുന്ന കുട്ടികൾ കാസർകോട് നഗരത്തിലെത്തി ചുറ്റിവളഞ്ഞാണ്‌ ദിവസവും യാത്രചെയ്യുന്നത്‌. 
 ഈ സാഹചര്യത്തിൽ പകൽനേരമെങ്കിലും ബസ്സുകളെ ചെർക്കള–- ചട്ടഞ്ചാൽ വഴി കടത്തിവിടണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌. കഴിഞ്ഞ 19ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ്‌ ഇതുവഴിയുള്ള യാത്ര നിരോധിച്ചത്‌. തുടർന്നുള്ള ദിവസങ്ങളിൽ ഓറഞ്ച്‌, റെഡ്‌ അലർട്ടുകൾ ഇല്ലെങ്കിലും യാത്രാനിരോധനം തുടരുകയാണ്‌. അതിന്‌ രണ്ടുദിവസം മുമ്പ്‌ മാത്രമാണ്‌ 10 ദിവസം അടച്ചിട്ട പാത തുറന്നത്‌.
വലിയ വാഹനങ്ങൾ ഇതുവഴി പോയാൽ വലിയ അപകടസാധ്യതയുണ്ടെന്ന നിഗമനത്തിലാണ്‌ ചെർക്കള- ചട്ടഞ്ചാൽ ഭാഗത്ത് ദേശീയപാത അടച്ചിടുന്നത്‌. എന്നാൽ ദേശീയപാത നിർമാണ കമ്പനിയുടെ നിരവധി കൂറ്റൻ ടോറസ്‌ വാഹനങ്ങളാണ്‌ ഇതുവഴി നിത്യേന സഞ്ചരിക്കുന്നത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top