22 December Sunday

തനി പച്ചയാണിവർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

രാവണേശ്വരം കുന്നുപാറയിലെ പച്ചക്കറി കൃഷി സ്ഥലത്ത് സഹോദരങ്ങളായ പി രാധാകൃഷ്ണനും പി മഞ്ജുനാഥും

രാവണേശ്വരം
രാവണേശ്വരത്തെ സഹോദരങ്ങളായ പി  രാധാകൃഷ്ണനും പി  മഞ്ജുനാഥിനും പച്ചക്കറി കൃഷി ലഹരിയാണ്‌. ഇപ്രാവശ്യത്തെ കൃഷിക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌. "ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന ആശയവുമായി സിപിഐ എമ്മും  കർഷക തൊഴിലാളി യൂണിയനും കർഷകസംഘവും നടത്തിയ ആഹ്വാനമാണ്‌ ഇവർക്ക്‌ പ്രേരണയായത്‌.
 50 സെന്റ് സ്ഥലത്ത് ജൈവ കൃഷി രീതിയിലൂടെയാണ് ഇവർ നരമ്പൻ, പാവയ്ക്ക, മത്തൻ എന്നിവയും കൃഷി ചെയ്‌തത്‌. രാവണേശ്വരത്തെ പാരമ്പര്യ കർഷകനും അജാനൂർ കൃഷിഭവന്റെ മികച്ച കർഷക ജേതാവ് കൂടിയായ കരിപ്പാടക്കൻ ചന്തുവിന്റെ മക്കളാണ് ഈ സഹോദരങ്ങൾ.  ഒരു തവണത്തെ വിളവെടുപ്പിൽ ഏകദേശം 50 കിലോയോളം നരമ്പൻ ലഭിക്കുന്നതായി  പി മഞ്ജുനാഥൻ പറഞ്ഞു. പച്ചക്കറി, തോട്ടത്തിലെത്തി ആവശ്യക്കാർ നേരിട്ട്‌ വാങ്ങുന്നതിനാൽ, വിപണി പ്രശ്‌നമില്ല. ഇത്തവണ 10 കിന്റൽ  വിളവ് ലഭിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.  കൃഷിക്കാരനായിരുന്ന മഞ്ജുനാഥൻ ഇടക്ക്‌ ഗൾഫിൽ പോയി വന്നാണ്‌ കൃഷി തുടർന്നത്‌.  പ്രവാസി സംഘത്തിന്റെ ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്‌. 
കർഷകസംഘം ജില്ലാ കമ്മിറ്റിയംഗമായ പി രാധാകൃഷ്ണൻ രാവണേശ്വരം  ഹയർ സെക്കൻഡറി സ്കൂളിന്റെ പിടിഎ പ്രസിഡന്റ്‌ കൂടിയാണ്.  ഫോക്‌ലോർ അക്കാഡമിയുടെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡും നേടിയിട്ടുണ്ട്‌.
രാവണേശ്വരം കുന്നുപാറയിലെ കൃഷി സ്ഥലത്ത്  അജാനൂർ  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെസബീഷ് വിളവെടുപ്പ്‌ ഉദ്ഘാടനം ചെയ്തു. പികൃഷ്ണൻ, എ പവിത്രൻ, കെ വി സുകുമാരൻ, പ്രജീഷ് കുന്നുംപാറ, എസ് ശശി,  ഗണേശൻ മാക്കി എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top