23 December Monday

സംസ്ഥാന തെെക്വാൺഡോ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

സംസ്ഥാന സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തയ്‌കോൺഡോ ചാമ്പ്യൻഷിപ്പ്‌ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കളിൽ നഗരസഭാ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്

സംസ്ഥാന സബ് ജൂനിയർ ആൻഡ് കിഡ്ഡീസ് തെെക്വാൺഡോ ചാമ്പ്യൻഷിപ്പിന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉദ്‌ഘാടനംചെയ്‌തു. കേരള തയ്‌കോൺഡോ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. കെ വാസുകി  അധ്യക്ഷയായി.  അസോസിയേഷൻ ജനറൽ സെക്രട്ടറി വി രതീഷ്,  കൗൺസിലർ എൻ  അശോക് കുമാർ,  പി പി അശോകൻ,  എം അച്യുതൻ, ബി അജി,  വിനോദ് കുമാർ മേലത്ത്,  ഡോ. എൻ വേണുനാഥ്, എം കുഞ്ഞബ്ദുള്ള,  രഞ്ജിത്ത് കുമാർ,  എം ഷാജി, വി വി മധു എന്നിവർ സംസാരിച്ചു.  കെ വിജയകൃഷ്ണൻ സ്വാഗതവും എം അഷ്റഫ് നന്ദിയും പറഞ്ഞു. ചാമ്പ്യൻഷിപ്പ്‌  ഞായറാഴ്ച സമാപിക്കും. സംസ്ഥാന  തയ്‌കോൺഡോ അസോസിയേഷനും ജില്ലാ അമച്വർ  തയ്‌കോൺഡോ അസോസിയേഷനുമാണ്‌ ചാമ്പ്യൻഷിപ്പിന്‌  നേതൃത്വം നൽകുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top