23 December Monday

നീലേശ്വരം അർബൻ ബാങ്കിന് ചീഫ് എക്സിക്യുട്ടീവ് ഫോറം പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കേരള കോ–- ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഫോറം ഏർപ്പെടുത്തിയ എക്സലെൻസ് പുരസ്‌കാരത്തിൽ ഒന്നാംസ്ഥാനം നേടിയ നീലേശ്വരം സഹകരണ അർബൻ ബാങ്കിനുവേണ്ടി ചെയർമാൻ കെ പി നാരായണൻ, റിസർവ്‌ ബാങ്കിന്റെ 
റീജണൽ ഡയറക്ടർ തോമസ് മാത്യുവിൽനിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

നീലേശ്വരം
സഹകരണ മേഖലയിലെ സുത്യർഹ സേവനത്തിന്‌ നീലേശ്വരം സഹകരണ അർബൻ ബാങ്കിന്‌ സംസ്ഥാന പുരസ്‌കാരം. കേരള കോ -ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഫോറം സംസ്ഥാനത്തെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ എക്സലെൻസ് പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനമാണ്‌ നീലേശ്വരം സഹകരണ അർബൻ ബാങ്കിന് ലഭിച്ചത്‌. 
എറണാകുളത്ത്  നടന്ന ശില്പശാലയിൽ റിസർവ്‌ ബാങ്കിന്റെ റീജിയണൽ ഡയറക്ടർ തോമസ് മാത്യു പുരസ്‌കാരം വിതരണംചെയ്തു. അർബൻ ബാങ്ക് ചെയർമാൻ കെ പി നാരായണൻ പുരസ്‌കാരം ഏറ്റുവാങ്ങി. 
റിസർവ് ബാങ്ക് ജനറൽ മാനേജർമാരായ ഷൈനി സുനിൽ, വി എസ് പ്രജീഷ്, നാഷണൽ ഫെഡറേഷൻ ഡയറക്ടർ വി എസ് ദാസ്, കേരള അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി പി ദാസൻ, ജനറൽ സെക്രട്ടറി അഡ്വ. ജയവർമ എന്നിവർ പങ്കെടുത്തു. സിഇഒ ഫോറം പ്രസിഡന്റ്‌ എൻ ജി സുനിൽ പ്രകാശ് അധ്യക്ഷനായി. ഫോറം ജനറൽ സെക്രട്ടറി ശ്രീകുമാർ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top