കാസർകോട്
കോൺഗ്രസ് പ്രവർത്തകൻ ആദൂർ പൊസോളിഗെയിലെ ടി ബാലകൃഷ്ണൻ എന്ന കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആദൂരിലെ വി രാധാകൃഷ്ണനെ(49) ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ പ്രിയ ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. രണ്ടും മൂന്നും നാലും പ്രതികളായ വി ജയൻ, കെ കുമാരൻ, ദിലീപ് കുമാർ എന്നിവരെ വെറുതെ വിട്ടിരുന്നു.
2008 മാർച്ച് 27നാണ് കൊലപാതകം. രാഷ്ട്രീയ വിരോധം കാരണം ബിജെപി പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. വഴിതർക്ക പ്രശ്നത്തിൽ മറ്റൊരാൾക്കുവേണ്ടി ഇടപെട്ടതിന്റെ വിരോധമാണ് കാരണമെന്ന് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ആദ്യം ആദൂർ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിലാണ് 17 വർഷത്തിന് ശേഷം വിധിയുണ്ടായത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർമാരായ ജി ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..