23 December Monday

ചുവന്ന അധ്യായംകുറിച്ച്‌ കോട്ടപ്പുറം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനം കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിലെ എ കെ നാരായണൻ–- കെ കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

നീലേശ്വരം
കർഷക– കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ രണഭൂമികയിൽ സിപിഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിലെ എ കെ നാരായണൻ–- കെ കുഞ്ഞിരാമൻ നഗറിൽ മുതിർന്ന നേതാവ്‌ കെ വി ദാമോദരൻ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. കെ രാഘവൻ ദീപശിഖയിൽനിന്നും സമ്മേളന നഗരിയിലെ ദീപത്തിൽ അഗ്നി പകർന്നു. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. ഉദ്ഘാടനത്തിന് മുന്നോടിയായി ബാലസംഘം പ്രവർത്തകരുടെ നൃത്തശിൽപവും അരങ്ങേറി.
സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കരുവക്കാൽ ദാമോദരൻ താത്കാലിക അധ്യക്ഷനായി. വി പ്രകാശൻ രക്തസാക്ഷി പ്രമേയവും പാറക്കോൽ രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കരുവക്കാൽ ദാമോദരൻ, വി പ്രകാശൻ, ഷൈജമ്മ ബെന്നി, എം വി രതീഷ്,  ഓമന നാന്തൻകുഴി എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. 
ഏരിയാസെക്രട്ടറി എം രാജൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എം വി  ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, മുതിർന്ന നേതാവ് പി കരുണാകരൻ, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ പി ജനാർദ്ദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, എം സുമതി, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ വി ജനാർദ്ദനൻ, പി ബേബി, എം ലക്ഷ്മി, അഡ്വ. പി അപ്പുക്കുട്ടൻ, കെ സുധാകരൻ, പി കെ നിഷാന്ത് എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ ടി വി ശാന്ത സ്വാഗതംപറഞ്ഞു. 21 ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 171 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.  പൊതുചർച്ചയിൽ 28 പേർ പങ്കെടുത്തു. ബുധൻ രാവിലെ ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പും ജില്ലാ സമ്മേളന പ്രതിനിധി തെരെഞ്ഞെടുപ്പും നടക്കും. വൈകിട്ട് നീലേശ്വരം മാർക്കറ്റ് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. കോൺവന്റ്‌ ജങ്‌ഷനിൽ നിന്നും പ്രകടനം ആരംഭിക്കും. നീലേശ്വരം പാലസ് ഗ്രൗണ്ടിലെ  കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്യും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top