കാസർകോട്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത് ജില്ലയിൽ ശനിയാഴ്‌ച തുടങ്ങും.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്ദുറഹ്മാൻ എന്നിവരാണ് ജില്ലയിലെ നാല് താലൂക്കിലും നടത്തുന്ന അദാലത്തിന് നേതൃത്വം നൽകുക. കാസർകോട് താലൂക്കിലാണ് ആദ്യ അദാലത്ത്. രാവിലെ 10ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും.
മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാവും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കളക്ടർ കെ ഇമ്പശേഖർ തുടങ്ങിയവർ പങ്കെടുക്കും.
ലഭിച്ചത് 1065 അപേക്ഷ
അദാലത്തിലേക്ക് ജില്ലയിൽനിന്ന് ഇതുവരെ 1065 അപേക്ഷ ലഭിച്ചു. ഹോസ്ദുർഗ്–- 362, കാസർകോട് –-305, മഞ്ചേശ്വരം–- 232, വെള്ളരിക്കുണ്ട് –- 166 എന്നിങ്ങനെയാണ് ലഭിച്ചത്. ജനുവരി മൂന്നിന് ഹോസ്ദുർഗ് അദാലത്ത് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിലും നാലിന് മഞ്ചേശ്വരം അദാലത്ത് ഉപ്പളയിലും ആറിന് വെള്ളരിക്കുണ്ട് അദാലത്ത് വെള്ളരിക്കുണ്ടിലും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..