കാസർകോട്
ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാം മികച്ച ആസൂത്രണത്തോടെ നടത്തിയ പരപ്പ ബ്ലോക്ക് പഞ്ചായത്തിന് മൂന്നര കോടി രൂപയുടെ നീതി ആയോഗ് പുരസ്‌കാരം.
2023 ഡിസംബറിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആസ്പിറേഷൻ ബ്ലോക്കിനുള്ള പുരസ്കാരം ലഭിച്ചതിന് ഒന്നരക്കോടി രൂപയും ഈ വർഷം രാജ്യത്തെ മികച്ച ആസ്പിറേഷൻ ബ്ലോക്കിനുള്ള രണ്ടാം സ്ഥാനം നേടിയതിന് രണ്ട് കോടി രൂപയുമാണ് പരപ്പ ബ്ലോക്കിന് പുരസ്കാരമായി ലഭിക്കുന്നത്. നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി വി ആർ സുബ്രഹ്മണ്യം അറിയിച്ചതാണ് ഇക്കാര്യം. പരപ്പ ആസ്പിറേഷൻ ബ്ലോക്കിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ പ്രൊപ്പോസൽ സമർപ്പിക്കാൻ കലക്ടർക്കും ബ്ലോക്ക് പഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ട്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരപ്പ ബ്ലോക്ക് പരിധിയിൽ വിവിധ പഞ്ചായത്തുകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ പിന്തുണയോടെ സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അംഗീകാരമാണ് പുരസ്കാരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..