22 December Sunday

ബാലസംഘം ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ പെെവളിഗെയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
കാസർകോട്‌
ബാലസംഘം ജില്ലാ സമ്മേളനം ശനിയാഴ്‌ച പൈവളിഗെയിൽ ആരംഭിക്കും. രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുമെന്ന്‌  സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ ആദിൽ, സംസ്ഥാന ജോയിന്റ്‌ കൺവീനർ എം പ്രകാശൻ എന്നിവർ പങ്കെടുക്കും. ശനിയാഴ്‌ച വൈകീട്ട്‌ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.  12 ഏരിയകളിൽനിന്നായി 225 പ്രതിനിധികൾ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധികൾക്ക്‌  പ്രദേശത്തെ വീടുകളിലാണ്‌ താമസം ഏർപ്പെടുത്തിയത്‌. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.
സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കളിക്കൂട്ടം പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫുട്‌ബോൾ, ചെസ്‌ ടൂർണമെന്റുകളും നിരവധി മത്സരങ്ങളും വിവിധ കേന്ദ്രങ്ങളിൽ നടന്നു.  
 വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം അനുരാഗ്‌, സെക്രട്ടറി പ്രവിഷ പ്രമോദ്‌, സംഘാടകസമിതി കൺവീനർ കെ ആർ ജയാനന്ദ, വിനയ്‌കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top