ചെറുവത്തൂർ
സ്‌മാർട് ഫോൺ കൈയിലുണ്ടെങ്കിൽ ആവശ്യമുള്ള സാധനം ഞൊടിയിടയിൽ ലഭിക്കുന്ന കാലമാണിത്. ഓർഡർ ചെയ്താൽ എല്ലാം വീട്ടുമുറ്റത്ത് എത്തും. ഇത്തരം ഓൺലൈൻ സാധനങ്ങളുടെ വിപണിയിൽ കബളിപ്പിക്കപ്പെട്ടവരും ഏറെ. എന്നാൽ സ്‌മാർട് ഫോണൊന്നും ഇല്ലാത്ത കാലത്തും ഹോം ഡെലിവറിയുണ്ടായിരുന്നു.
തലയിൽ ചുമന്നും സൈക്കിളിലും എത്തുന്നവർ. ഓർഡർ ചെയ്യാതെ വീട്ടു മുറ്റങ്ങളിൽ അവശ്യ സാധനങ്ങൾ എത്തിച്ചിരുന്നവരെ മറക്കാൻ സമയമായില്ല. വസ്‌ത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നുവേണ്ട ആവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് വീട്ടുമുറ്റങ്ങളെ അവർ സമ്പന്നരാക്കിയിരുന്നു. ആവശ്യമുള്ളവ തെരഞ്ഞെടുക്കാം.
വിലപേശലും ആകാം, തവണ വ്യവസ്ഥയും ഉണ്ടാകും. തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരായിരുന്നു ഉപജീവനത്തിനായി കേരളത്തിൽ കൂടുതലെത്തിയത്.
മറന്നുപോയ കാഴ്‌ചകളാണ് ഇതെങ്കിലും പതിറ്റാണ്ട് മുമ്പ് ഇവടെയെത്തി ഉപജീവനത്തിനായി ഈ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. വർഷങ്ങളായി തുടരുന്ന കച്ചവടം ഉപേക്ഷിച്ചാൽ മറ്റൊരു ജീവിത വഴി ഇല്ലെന്ന് ഇവർ തിരിച്ചറിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..