30 October Wednesday
സംസ്ഥാന തൈക്വാൺഡോ ചാമ്പ്യൻഷിപ്പ്

കാസർകോട് ഓവറോൾ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

സംസ്ഥാന സബ് ജൂനിയർ ആൻഡ് കിഡ്‌ഡീസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ കാസർകോട് ടീം

കാഞ്ഞങ്ങാട്

26–-ാമത് സംസ്ഥാന സബ് ജൂനിയർ ആൻഡ് കിഡ്‌ഡീസ് തൈക്വാൺഡോ ചാമ്പ്യൻഷിപ്പിൽ  413 പോയിന്റ് നേടി കാസർകോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ. 186 പോയിന്റോടെ കണ്ണൂർ ജില്ല റണ്ണറപ്പായി. അഞ്ചുമുതൽ എട്ടുവയസുവരെയുള്ള കിഡ്ഡീസ് വിഭാഗത്തിൽ 65 പോയിന്റ് നേടി കോഴിക്കോട് ഒന്നും 49 പോയിന്റ് നേടി പാലക്കാട്  രണ്ടും സ്ഥാനവും നേടി.  
സബ് ജൂനിയർ ആൺ വിഭാഗത്തിൽ 202 പോയിന്റ് നേടി കാസർകോട് ഒന്നും 99 പോയിന്റ് നേടി മലപ്പുറം രണ്ടും  89 പോയിന്റ് നേടി കണ്ണൂർ മൂന്നും സ്ഥാനം നേടി.  സബ് ജൂനിയർ പെൺ വിഭാഗത്തിൽ 209 പോയിന്റ് നേടി കാസർകോട്  ഒന്നും 97 പോയിന്റ് നേടി കണ്ണൂർ  രണ്ടും 68 പോയിന്റ് നേടി കോഴിക്കോട്  മൂന്നും സ്ഥാനം നേടി. 
കിഡ്ഡീസ് ആൺ വിഭാഗത്തിൽ 37 പോയിന്റ് നേടി കോഴിക്കോട്  ഒന്നും 25 പോയിന്റ് നേടി കണ്ണൂർ രണ്ടും 23 പോയിന്റ് നേടി പാലക്കാട് മൂന്നും സ്ഥാനം നേടി. കിഡ്ഡീസ് പെൺ വിഭാഗത്തിൽ പാലക്കാടും കാസർകോടും 26 പോയിന്റ്‌ വീതം നേടി. കോഴിക്കോടിന് 24 പോയിന്റ് ലഭിച്ചു. സംസ്ഥാന തൈക്വാൺഡോ അസോസിയേഷനും കാസർകോട്  അമേച്വർ തൈക്വാൺഡോ  അസോസിയേഷനും ചേർന്നാണ് ചാമ്പ്യൻഷിപ്പ്‌ സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്തു. എൻ വേണുനാഥ് അധ്യക്ഷനായി.  ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top