കാസർകോട്
കേരള വനിതാ കമീഷൻ അംഗം പി കുഞ്ഞായിഷ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ 62 കേസുകൾ പരിഗണിച്ചു. 17 കേസുകൾ തീർപ്പാക്കി. രണ്ട് കേസുകൾ പോലീസ് റിപ്പോർട്ടിന് അയച്ചു. രണ്ട് കേസുകൾ ജാഗ്രതാസമിതിക്ക് വിട്ടു. അടുത്ത തെളിവെടുപ്പിലേക്ക് 25 കേസുകൾ മാറ്റിവച്ചു. നാല് പുതിയ പരാതി സ്വീകരിച്ചു.
കുടുംബപ്രശ്നം ഗാർഹിക പീഡനം വഴിത്തർക്കം, അതിർത്തിത്തർക്കം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. സാമ്പത്തിക തർക്കം വരുമ്പോൾ സ്ത്രീകളെ മുൻനിർത്തി വനിതാ കമീഷനിൽ പരാതി കൊടുക്കുന്നുണ്ട്. ഈ പ്രവണത വർധിച്ചുവരുന്നതായി കമീഷൻ നിരീക്ഷിച്ചു. ഇത് കമീഷൻ പരിശോധിച്ചുവരികയാണെന്നും പി കുഞ്ഞായിഷ പറഞ്ഞു. ജില്ലയിലെ തീരദേശ മേഖലയിലെയും എൻഡോസൾഫാൻ മേഖലയിലെയും സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് പബ്ലിക് ഹിയറിങ് നടത്തി ഇതിനകം പരിശോധിച്ചിട്ടുണ്ട്. സിറ്റിങ്ങിൽ വനിതാ സെൽ എഎസ്ഐ ടി ഷൈലജ, സിപിഒ ജയശ്രീ, കൗൺസിലർ രമ്യ മോൾ, അഡ്വ. പി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..