28 December Saturday

മന്ത്രിമാരുടെ 
താലൂക്ക്‌ അദാലത്ത്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

കാസർകോട്‌

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച്  മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്ത്  ശനിയാഴ്‌ച കാസർകോട്ട്‌ തുടങ്ങും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി,  വി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുക്കും.
  രാവിലെ 10ന് കാസർകോട് നഗരസഭാ  ടൗൺഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനാവും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, കലക്ടർ കെ ഇമ്പശേഖർ തുടങ്ങിയവർ പങ്കെടുക്കും.  
305 അപേക്ഷയാണ്‌ കാസർകോട്‌ താലൂക്കിൽ ഇതുവരെ കിട്ടിയത്‌. ഹൊസ്ദുർഗിൽ- 362, മഞ്ചേശ്വരത്ത്‌- 232, വെള്ളരിക്കുണ്ട്- 166 പരാതിയും കിട്ടി.  ജനുവരി മൂന്നിന്‌  ഹൊസ്‌ദുർഗ് താലൂക്ക്‌ അദാലത്ത് കാഞ്ഞങ്ങാട് നഗരസഭാ ൽ ടൗൺഹാളിലും നാലിന് മഞ്ചേശ്വരം അദാലത്ത് ഉപ്പളയിലും ആറിന് വെള്ളരിക്കുണ്ട്  അദാലത്ത് വെള്ളരിക്കുണ്ടിലും നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top