29 December Sunday

വഴി തുറക്കുന്നു, നാട്ടുതനിമയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

കൊടക്കാട് നാടൻ കലാഗ്രാമത്തിനായി കണ്ടത്തിയ ഓലാട്ട് കളത്തേരയിലെ സ്ഥലം എം രാജഗോപാലന്‍ എംഎല്‍എ, സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ 
മഞ്ജു എന്നിവർ സന്ദർശിച്ചപ്പോൾ

കൊടക്കാട് /നീലേശ്വരം 

കലാ,സാഹിത്യ, സാംസ്കാരിക, നാടൻ  പൈതൃകങ്ങളെ കോർത്തിണക്കി നാട്ടുതനിമ നിലനിർത്തിയുള്ള രണ്ട് പദ്ധതികൾ ജില്ലയിൽ വരുന്നു.   കൊടക്കാട് കളത്തേരയിലെ  നാടൻ കലാഗ്രാമവും  നീലേശ്വരം പാലായി പുത്തരിയടുക്കത്തെ   കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയത്തിന്റെയും നിർമാണ നടപടികളാണ് സജീവമായത്.  തെയ്യംകലയിലെ കുലപതി എന്നറിയപ്പെടുന്ന മണക്കാടന്‍ ഗുരുക്കളുടെയും തെയ്യത്തോടൊപ്പം  ബാലചികിത്സയിലും വിദഗ്ദനായ നർത്തകരത്നം കണ്ണപ്പെരുവണ്ണാന്റെയും സ്മരണ നലനിർത്തിയാണ് കൊടക്കാട് നാടൻ കലാഗ്രാമം സ്ഥാപിക്കുന്നത്.  തെയ്യംകലാകാരന്മാരുടെ പരിശീലനവും പഠനവും ക്ഷേമവും മുൻനിർത്തിയുള്ള പദ്ധതിയാണിത്. പദ്ധതിപ്രദേശം  എം രാജഗോപാലന്‍ എംഎല്‍എ, സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു എന്നിവർ സന്ദർശിച്ചു.  അഞ്ചുകോടി ചിലവിട്ടാണ് നാടൻ കലാഗ്രാമം നിർമ്മിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ  വാസ്തുവിദ്യാഗുരുകുലത്തിലെ ആർക്കിടെക്ടർമാരാണ്  ഡിസൈനും പദ്ധതിറിപ്പോർട്ടും തയ്യാറാക്കുന്നത്.  പി കുഞ്ഞിക്കണ്ണന്‍, സി മാധവന്‍, സി വി നാരായണന്‍ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായി.  
  ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന്  ഇ എം എസിനൊപ്പം മത്സരിച്ച്  വിജയിച്ച വിഷവൈദ്യനും  കർഷകസംഘത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന കല്ലളൻ വൈദ്യർക്കുള്ള സ്മാരകമായാണ് പാലായി പുത്തരിയടുക്കം ഇ   എം എസ് സ്റ്റേഡിയത്തിന് സമീപം പദ്ധതി നടപ്പാക്കാനുള്ള സ്ഥലം കണ്ടെത്തിയത്. റവന്യുവകുപ്പില്‍  സ്ഥലം സാംസ്കാരിക വകുപ്പിന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പദ്ധതിപ്രദേശം എം രാജഗോപാലന്‍ എംഎല്‍എയും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ  മഞ്ജുവും സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ  ടി വി ശാന്ത, വൈസ് ചെയർമാന്‍ പി പി മുഹമ്മദ്റാഫി, കൗണ്‍സിലർ ടി പി ലത, പി മനോഹരന്‍ തുടങ്ങിയവരും കൂടെയുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top