23 December Monday

മോട്ടോർ തൊഴിലാളികളുടെ ആർടി ഓഫീസ് മാർച്ച് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
കാസർകോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ചെറുകിട മോട്ടോർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓട്ടോ ടാക്സി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ വ്യാഴാഴ്ച കാസർകോട്‌, കാഞ്ഞങ്ങാട്‌ ആർടി ഓഫീസുകളിലേക്ക്‌ മാർച്ച്‌ നടത്തും.  കാഞ്ഞങ്ങാട് ആർടിഒ ഓഫീസ് മാർച്ച് രാവിലെ 10 ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനംചെയ്യും. കാസർകോട് ആർടി ഓഫീസ് മാർച്ച്  രാവിലെ 10 ന്‌ ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജോയിന്റ്‌ സെക്രട്ടറി എ ആർ  ധന്യവാദ് ഉദ്ഘാടനംചെയ്യും. 
വാഹനങ്ങൾക്ക് ഫിറ്റ്നസ്സെടുക്കുന്ന ദിവസങ്ങളുടെ എണ്ണം കുറച്ച നടപടി പിൻവലിക്കുക,  ടാക്സി വാഹനങ്ങളുടെ സ്പെഷ്യൽ ടാക്സ് സർവീസ് ചാർജ് കുടിശ്ശിക തുക ഒഴിവാക്കുക, ടാക്സി വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്‌.  മുഴുവൻ  തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top