25 December Wednesday

മഞ്ചേശ്വരത്ത്‌ 
വ്യാജ ഓൺലൈൻ ലോട്ടറി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
മഞ്ചേശ്വരം
മാസങ്ങൾക്ക് മുമ്പ്‌ 12 കോടി രൂപയുടെ പൂജ ബംപർ ലോട്ടറി അടിച്ച കടയിൽ ഓൺലൈൻ വഴി വ്യാജ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയതായി കണ്ടെത്തി. മഞ്ചേശ്വരം മജീർപള്ളയിലെ കോളിയൂരിൽ പ്രവർത്തിക്കുന്ന ഭാരത് ലോട്ടറി ഏജൻസി എന്ന കടയിൽ പൊലീസ്‌ നടത്തിയ പരിശോധനയിലാണ് വ്യാജ ലോട്ടറി പിടിച്ചത്‌. 
  ലാപ്ടോപ് ഉൾപെടെയുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേരള ലോട്ടറി ഓൺലൈൻ ഡോട് ഇൻ എന്ന വ്യാജ വെബ്സൈറ്റിലൂടെ കേരള സംസ്ഥാന ഭാഗ്യക്കുറികൾ ഓൺലൈനായാണ്‌ ഇവിടെ വിറ്റത്‌.  മജീർപള്ളയിലെ ജോജോ എന്ന ആളാണ് ലോട്ടറി കട നടത്തുന്നത്.  ചൊവ്വാഴ്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ടോൾസൺ പി ജോസഫിന്റെ നിർദേശ പ്രകാരം മഞ്ചേശ്വരം എസ്ഐ ടി വിശാഖ്, ഗ്രേഡ് എസ്ഐ മധുസൂധനൻ, പൊലീസ് ഓഫീസർ ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top