കാസർകോട്
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായി സവിശേഷ കഴിവുകൾ ഉള്ള കുട്ടികളെയും ഉൾപ്പെടുത്തി ഇൻക്ലൂസീവ് കായികമേളയും സംഘടിപ്പിക്കും. എറണാകുളത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന കായിക മേളയിൽ 150 പേരടങ്ങുന്ന ജില്ലാടീമിനെ സജ്ജമാക്കാൻ ജില്ലാതല കോർ കമ്മിറ്റിയുടെ യോഗം കലക്ടറേറ്റ് ഹാളിൽ നടന്നു.
രണ്ട് മേഖലകൾ തിരിച്ചു സെലക്ഷൻ നടത്താനും തീരുമാനിച്ചു. ചിറ്റാരിക്കൽ, ചെറുവത്തൂർ, ഹൊസ്ദുർഗ് ഉപജില്ലകളെ മേഖല ഒന്നിൽ ഉൾപ്പെടുത്തി 30ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ സെലക്‌ഷൻ നടത്തും. കുമ്പള, കാസർകോട്, ബേക്കൽ, മഞ്ചേശ്വരം സബ് ജില്ലകൾക്ക് ഷിരിബാഗിലു സ്‌കൂൾ ഗ്രൗണ്ടിലും സെലക്ഷൻ നടക്കും.
ഒക്ടോബർ മൂന്നിന് നീലേശ്വരം സ്റ്റേഡിയത്തിൽ ജില്ലാതല സെലക്ഷൻ സംഘടിപ്പിക്കും. ജില്ലാ ടീം രൂപീകരണത്തിന് ശേഷം കായിക താരങ്ങൾക്ക് പരിശീലനവും നൽകും. കായിക താരങ്ങൾക്ക് ജേഴ്‌സി ജില്ലാ പഞ്ചായത്ത് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..