മുന്നാട്
സിപിഐ എം ബേഡകം ഏരിയാ സമ്മേളനം വെള്ളിയാഴ്‌ച മുന്നാട് തുടങ്ങും. സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടി, കൊടിമര ജാഥകൾ വ്യാഴാഴ്‌ച വിവിധ കേന്ദ്രങ്ങളിൽനിന്നും ചുവപ്പുവളണ്ടിയർമാരുടെയും അത്‌ലറ്റുകളുടെയും അകമ്പടിയോടെ എത്തിച്ചു.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകയുമായുള്ള ജാഥ ചൊട്ടത്തോൽ എം ഗോപാലൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം വി കെ രാജൻ ഉദ്ഘാടനംചെയ്തു. ടി കൃഷ്ണൻ അധ്യക്ഷനായി. സി രാമചന്ദ്രൻ, കെ ബാലകൃഷ്ണൻ, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. കെ സജീഷ് സ്വാഗതം പറഞ്ഞു.
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരവുമായുള്ള ജാഥ പായം എം എൻ സ്മൃതി മണ്ഡപത്തിൽ ജില്ലാ കമ്മറ്റിയംഗം സിജി മാത്യു ഉദ്ഘാടനംചെയ്തു. സുരേഷ് പായം അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം അനന്തൻ, ഇ കുഞ്ഞിരാമൻ, എ മാധവൻ, ഓമന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പൊതുസമ്മേളന നഗറിലേക്കുള്ള പതാകയുമായുള്ള ജാഥ മരുതടുക്കം ടി ടി സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ലാ കമ്മറ്റിയംഗം എം വി കൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി ബാലകൃഷ്ണൻ അധ്യക്ഷനായി. ജയപുരം ദാമോദരൻ, രാധാകൃഷ്ണൻ ചാളക്കാട്, കെ മുരളീധരൻ, കെ അമ്പു, എം മിനി എന്നിവർ സംസാരിച്ചു. എം മാധവൻ സ്വാഗതം പറഞ്ഞു.
പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരവുമായുള്ള ജാഥ ബന്തടുക്ക രക്തസാക്ഷി നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം സാബു എബ്രഹാം ഉദ്ഘാടനംചെയ്തു. വി കെ അരവിന്ദൻ അധ്യക്ഷനായി. കെ പി രാമചന്ദ്രൻ, കെ എൻ രാജൻ, എൻ ടി ലക്ഷ്മി എന്നിവർ സംസാരിച്ചു. പി വി സുരേഷ് സ്വാഗതം പറഞ്ഞു.
പതാകയും- കൊടിമരവും അത്‌ലറ്റുകൾ, വളണ്ടിയർമാർ, ബൈക്ക് എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗറുകളിൽ എത്തിച്ചു. പൊതുസമ്മേളന നഗരിയായ മുന്നാട് ടൗണിലെ സീതാറാം യെച്ചൂരി –- കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഘാടക സമിതി ചെയർമാൻ സി ബാലൻ പതാക ഉയർത്തി. 24–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി പഴയകാല നേതാക്കൾ 24 പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..