17 September Tuesday

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ
സ്വർണത്തിളക്കവുമായി ഇവർ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ സ്മൃതി ഷാജി, ആദിത്യ ദാമോദരൻ, വി അക്ഷിത

വെള്ളരിക്കുണ്ട്
ഓൾ ഇന്ത്യ ഷിട്ടോ റിയു കരാട്ടെ ദോ ഫെഡറേഷൻ മൈസൂരു കോടവ സമാജം ഓഡിറ്റോറിയത്തിൽ നടത്തിയ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  സീനിയർ വുമൺ കാത്തയിൽ സ്വർണം നേടി സ്മൃതി കെ ഷാജു, ആദിത്യ ദാമോദരൻ, വി അക്ഷിത എന്നിവർ അഭിമാനമായി. സ്മൃതി സീനിയർ വുമൺ വ്യക്തിഗത കുമിറ്റെയിലും സ്വർണം നേടി. 
മൂന്നുപേരും സിംഗപ്പുരിൽ നടക്കുന്ന ഏഷ്യ പസഫിക് ഷിട്ടോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിലും ഇടംനേടി. 
നീലേശ്വരം സെയ്ഡോ കാൻ ചാമ്പ്യൻസ് കരാട്ടെ അക്കാദമിയുടെ താരങ്ങളാണ് മൂന്നുപേരും. സെയ്ഡോ കാൻ ഇന്റർനാഷണൽ ട്രൈനറും ഏഷ്യൻ ചീഫ് കോച്ചും ഏഷ്യൻ കരാട്ടെ ഫെഡറേഷന്റെ ജഡ്ജുമായ ക്യോഷി ഷാജു മാധവന്റെ ശിക്ഷണത്തിലാണ് ഇവർ മികച്ച  വിജയം നേടിയത്.  കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിൽ നടന്ന ലോക ചമ്പ്യൻഷിപ്പിൽ സ്മൃതി ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയിരുന്നു. കെഎസ്ഇബി ജീവനക്കാരൻ നല്ലോമ്പുഴയിലെ ഷാജു കെ മാധവന്റെയും സിന്ധു ഷാജുവിന്റെയും മകളാണ് കണ്ണൂർ എസ്എൻ കോളേജിലെ അവസാനവർഷ പിജി വിദ്യാർഥിനിയായ സ്മൃതി. വെള്ളൂരിലെ ദാമോദരന്റെയും സൂചിത്രയുടെയും മകളാണ് ബംഗളൂരുവിൽ രണ്ടാം വർഷം ബിരുദ വിദ്യാർഥിനിയായ ആദിത്യ. 
2000 ൽ കരാട്ടെ ഇന്ത്യ ഓർഗനൈസേഷന്റെ ദേശീയ മത്സരത്തിൽ  ആദിത്യ വെങ്കലം നേടിയിരുന്നു. കടുമേനിയിലെ  വടക്കേവീട്ടിൽ ശശിധരന്റെയും ഷൈലജയുടെയും മകളാണ് മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അക്ഷിത.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top