01 October Tuesday

കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഫലപ്രദമായി നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

കാസർകോട് 

കർഷകരുടെ ക്ഷേമത്തിനായി 2017ലെ എൽഡിഎഫ്‌ സർക്കാർ പാസാക്കിയ കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അഖിലേന്ത്യാ കിസാൻസഭ  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.  സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കെ പി സഹദേവൻ, ജയരാമ ബല്ലംകൂടൽ, പി പി നാരായണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എ പ്രദീപൻ സംഘടനാ റിപ്പോർട്ടും എം ജനാർദനൻ രക്തസാക്ഷി പ്രമേയവും എം വി കുഞ്ഞമ്പു അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിർന്ന നേതാക്കളെ സിപിഐ ജില്ലാസെക്രട്ടറി സി പി ബാബു ആദരിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി പി തുളസീദാസ് മേനോൻ,  എം കുമാരൻ, എം കൃഷ്ണൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ടി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: ബങ്കളം കുഞ്ഞികൃഷ്ണൻ (പ്രസിഡന്റ്‌), ജയരാമ ബല്ലംകൂടൽ, അഡ്വ. വി സുരേഷ് ബാബു (വൈസ് പ്രസിഡന്റ്‌), കെ കുഞ്ഞിരാമൻ (സെക്രട്ടറി), കെ പി സഹദേവൻ, പി പി നാരായണൻ (ജോ. സെക്രട്ടറി), എം കൃഷ്ണൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top