പിലിക്കോട്
ചീമേനി വ്യവസായ പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പിലിക്കോട് പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 1401 വ്യക്തിഗത, പൊതു ആസ്തി പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. കെ ഡിസ്ക് വഴി സ്ത്രീകൾക്കായി 20 ലക്ഷം തൊഴിൽ അവസരം സൃഷ്ടിക്കുന്നതിനുള്ള നടപടിയായി. വീടുകളിലിരുന്നുതന്നെ ലോകത്തെവിടെയുമുള്ള തൊഴിലവസരം ഉപയോഗപ്പെടുത്താനാകുമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളി സംഗമവും ഹരിത കർമ സേനാംഗങ്ങൾക്കുള്ള ട്രോളി വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. പി കരുണാകരൻ, ടി വി ഗോവിന്ദൻ, എം മനു, പി കെ ലക്ഷ്മി, സി വി ചന്ദ്രമതി, കെ വി വിജയൻ, വി വി സുലോചന, എം വി സുജാത, പി രേഷ്ണ, രവീന്ദ്രൻ മാണിയാട്ട്, നവീൻ കുമാർ, പി കെ റഹീന, കെ എൻ സുശീല, പി റാഷിദ്, പി കുഞ്ഞിക്കണ്ണൻ, ഇ കുഞ്ഞിരാമൻ, കെ കുഞ്ഞികൃഷ്ണൻ, വി എം കുമാരൻ, പി വി ഗോവിന്ദൻ, ഹിഷാം പട്ടേൽ, കരീം ചന്തേര, വി മധുസൂദനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി സ്വാഗതവും കെ അശ്വിനി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..