21 September Saturday
കാണിയൂർ പാത

കർണാടക മുഖ്യമന്ത്രിയെ 
കാണാൻ കർമ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
കാഞ്ഞങ്ങാട്‌  
നിർദ്ദിഷ്ട കാഞ്ഞങ്ങാട്- -–- പാണത്തൂർ–- കാണിയൂർ റെയിൽപാത യാഥാർഥ്യമാക്കുന്നതിനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും നേരിൽ  കണ്ട് നിവേദനം നൽകാൻ കാഞ്ഞങ്ങാട് നഗര വികസന സമിതി യോഗം തീരുമാനിച്ചു.
കാണിയൂർ പാത പദ്ധതിയുടെ സംസ്ഥാന സർക്കാർ വിഹിതം നൽകാൻ നരത്തെ കേരള മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പാത കടന്നുപോകുന്നത് ഇരു സംസ്ഥാനങ്ങളിലൂടെയുമായതിനാൽ കർണാടകയും സമാന തീരുമാനമെടുക്കേണ്ടതുണ്ട്.
 കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട  കാര്യങ്ങൾക്കായി പാലക്കാട് ഡിവിഷണൽ മാനേജരുൾപ്പടെയുള്ളവരെ നേരിൽ കാണും.
കാഞ്ഞങ്ങാട് - –- പാണത്തൂർ – ഭാഗമണ്ഡലം –- മടിക്കേരി ദേശീയപാത ഭാരതം മാല പദ്ധതിയിൽ ഉൾപ്പെടുത്തി  നവീകരിക്കാനുള്ള നടപടികൾക്കായി  കേന്ദ്ര ഉപരിതല ഗതാഗത വ മന്ത്രിയെയും കാണും.
ചെയർമാൻ അഡ്വ. പി അപ്പുക്കുട്ടൻ അധ്യക്ഷനായി. ജനറൽ കൺവീനർ സി യൂസഫ് ഹാജി റിപ്പോർട്ട് നൽകി.  സി കെ  ആസിഫ്, സി എ പീറ്റർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി മുഹമ്മദ് അസ്ലം, സൂര്യഭട്ട്, എ ഹമീദ്ഹാജി, കെ മുഹമ്മദ് കുഞ്ഞി, എം വി ഭാസ്കരൻ, സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.  ജനറൽ കൺവീനറായി സി കെ ആസിഫിനെയും വൈസ് ചെയർമാനായ സി യൂസഫ് ഹാജിയെയും തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top