24 December Tuesday

ആവേശമായി മഴപ്പൊലിമ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

അജാനൂർ കുടുംബശ്രീ സിഡിഎസ് രാവണേശ്വരം പുതിയകണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ

രാവണേശ്വരം

അജാനൂർ കുടുംബശ്രീ സിഡിഎസ് രാവണേശ്വരം പുതിയകണ്ടം വയലിൽ സംഘടിപ്പിച്ച മഴപ്പൊലിമ  ശ്രദ്ധേയമായി.   
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്‌ ടി  ശോഭ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സബീഷ്,  സ്ഥിരം സമിതി ചെയർമാന്മാ കെ മീന, കെ കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ജി പുഷ്പ, ലക്ഷ്മി തമ്പാൻ, പഞ്ചായത്ത് അംഗങ്ങളായ  ബാലകൃഷ്ണൻ വെള്ളിക്കോത്ത്, സി എച്ച്‌ ഹംസ, സി എച്ച്, ഇബ്രാഹിം, പി സതി സിന്ധു ബാബു, പഞ്ചായത്ത് അസി. സെക്രട്ടറി പി പ്രദീഷ്,  പി അനീഷ് , കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.  
സിഡിഎസ് ചെയർപേഴ്സൺ എം വി രത്നകുമാരി സ്വാഗതവും വാർഡ് മെമ്പർ പി മിനി നന്ദിയും പറഞ്ഞു.  കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിതരണം  പഞ്ചായത്ത് പ്രസിഡന്റ്‌  ടി ശോഭ ഉദ്ഘാടനംചെയ്‌തു.  ബലൂൺ റൈസ്, ഓട്ട മത്സരം, ഞാറ് നടീൽ മത്സരം, കമ്പവലി, പാളയിൽ വലി തുടങ്ങിയവ അരങ്ങേറി.  
മികച്ച കർഷകനായ രാഘവനെ ആദരിച്ചു.  ചക്കമേളയോടനുബന്ധിച്ച് വിജയികളായവർക്ക്‌ സമ്മാനം നൽകി.   വയലിൽ ഞാർ നട്ടാണ്‌  സമാപിച്ചത്‌.   സമ്മാന വിതരണവും നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top