23 December Monday

മടിക്കൈയിൽ ശൈലീരോഗം സർവേ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

ജീവിതശൈലി രോഗ സർവേയുടെ മടിക്കൈ പഞ്ചായത്തുതല അവലോകനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീതയുടെ നേതൃത്വത്തിൽ നടത്തുന്നു

മടിക്കൈ
മുതിർന്നവരിൽ പടർന്നുപിടിക്കുന്ന തശൈലീരോഗങ്ങൾ പ്രതിരോധിക്കാൻ മടിക്കൈ പഞ്ചായത്തിൽ ശൈലി - 2 സർവേ സജീവം. അർബുദം, ബിപി, പ്രമേഹം, തുടങ്ങിയ ജീവിതശൈലീരോഗങ്ങളാണ്‌ പരിശോധിക്കുന്നത്‌.
ജൂലൈ 15ന് ആരംഭിച്ച സർവെയിൽ ഇതുവരെ 40 ശതമാനം പിന്നിട്ടു. മൊത്തം  6099 പേരിൽ സർവേ എത്തി. ഇതിൽ പ്രമേഹം 6.69 ശതമാനം, ബിപി 16.16, പ്രമേഹവും ബിപിയും 4.41 ശതമാനം, അർബുദ സാധ്യത 2.49 എന്നിങ്ങനെ ഇതുവരെ സർവെയിൽ കണ്ടെത്തി. 
കാഴ്ച, കേൾവി വൈകല്യങ്ങൾ, ക്ഷയം കുഷ്ഠം, ശ്വാസകോശസംബന്ധമായ രോഗം, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, വയോജന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യതകളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാനും രോഗികളായവരുടെ ചികിത്സ ഉറപ്പു വരുത്താനും ക്യാമ്പ്‌ ലക്ഷ്യമിടുന്നു. ശൈലി എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ആശ പ്രവർത്തകരാണ് സർവെ നടത്തുന്നത്. 
30 വയസ്സിന് മേൽ പ്രായമുള്ളവർക്കാണ്‌ സർവേ. തുടർന്ന്‌ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധനകൾ നടക്കും. പഞ്ചായത്തുതല അവലോകനം പ്രസിഡന്റ്‌ എസ് പ്രീതയുടെ അധ്യക്ഷതയിൽ നടന്നു. 
വൈസ് പ്രസിഡന്റ്‌ വി പ്രകാശൻ, സ്ഥിരം സമിതി ചെയർ പേഴ്സൺ രമ പത്മനാഭൻ, മെഡിക്കൽ ഓഫീസർ ഡോ. വി ശ്രുതി, ഹെൽത്ത് ഇൻസ്പെക്ടർ പി ടി മോഹനൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top