18 December Wednesday

സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ്‌ ഇരിയണ്ണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

സംസ്ഥാന റോഡ് സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബോവിക്കാനം ഇരിയണ്ണി എരിഞ്ഞിപ്പുഴ റോഡിൽ താരങ്ങൾ പരിശീലനത്തിൽ. ഫോട്ടോ : സുരേന്ദ്രൻ മടിക്കൈ

കാസർകോട്‌
സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ്‌ ശനി, ഞായർ ദിവസങ്ങളിൽ ബോവിക്കാനം –-ഇരിയണ്ണി റോഡിൽ നടക്കും. ശനി പകൽ 11ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. വിവിധ ജില്ലയിൽ നിന്നായി 300 പേർ മത്സരത്തിൽ പങ്കെടുക്കും. 
എലൈറ്റ്‌ മെൻ 40 കിലോ മീറ്റർ, എലൈറ്റ്‌ വുമൺ 32 കിലോമീറ്റർ, 23 വയസിന്‌ താഴെയുള്ള ആൺ 40 കിലോമീറ്റർ, 18 വയസിന്‌ താഴെയുള്ള ആൺ 32 കിലോമീറ്റർ, പെൺ 24 കിലോമീറ്റർ, 16 വയസിന്‌ താഴെയുള്ള ആൺ 16 കിലോമീറ്റർ, പെൺ എട്ട്‌ കിലോമീറ്റർ, 14 വയസിന്‌ താഴെയുള്ള ആൺ എട്ട്‌ കിലോമീറ്റർ, പെൺ എട്ട്‌ കിലോമീറ്റർ എന്നിങ്ങനെ ഒമ്പത്‌ വിഭാഗങ്ങളിലാണ്‌ മത്സരം. ഡിസംബറിൽ ഒറീസയിൽ നടക്കുന്ന ദേശീയ റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിനുള്ള സംസ്ഥാന ടീമിനെ മത്സരത്തിൽനിന്നും തെരഞ്ഞെടുക്കും. 
ചാമ്പ്യൻഷിപ്പിന്റെ ജഴ്‌സി പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ഡിവൈഎസ്‌പി സിബി തോമസ്‌ പ്രകാശിപ്പിച്ചു. വാർത്താസമ്മേളനത്തിൽ വർക്കിങ്‌ ചെയർമാൻ ബി കെ നാരായണൻ, ജനറൽ കൺവീനർ എം അച്യുതൻ,  രജിത്ത്‌ കാടകം,  കെ വി വിജയകുമാർ,  വിനോദ്‌കുമാർ, സജീവൻ മടപ്പറമ്പത്ത്‌, കെ ജനാർദ്ദനൻ, മൂസ പാലക്കുന്ന്‌ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top