നീലേശ്വരം
അറുപത് ശതമാനം പൊള്ളലോടെ രണ്ടുപേർ ആശുപത്രിയിലുണ്ടെന്ന് കോഴിക്കോട് ആസ്‌റ്റർ മിംസ് അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. മുഖത്തും കൈകൾക്കും കാലുകൾക്കും ഉൾപ്പടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ കെ രതീഷ് (32) ഐസിയു വെന്റിലേറ്ററിലാണ്. രക്തസമ്മർദ്ദം കുറവും ഹൃദയ തകരാറുമുള്ള ഇദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബുധനാഴ്‌ച പ്രാഥമിക പ്ലാസ്‌റ്റിക് സർജറി ചെയ്‌തു. നില മെച്ചപ്പെടുന്നതനുസരിച്ച് ത്വക്ക് ഗ്രാഫ്റ്റിങ് നടത്തും. ത്വക്ക് ദാനം ചെയ്യാനുള്ളവരെ കണ്ടെത്താൻ ആശുപത്രി ശ്രമിക്കുന്നുണ്ട്.
സമാനമാണ് ഇവിടെ ചികിത്സയിലുള്ള ഷിബിൻ രാജി(19)ന്റെയും അവസ്ഥ. മുഖത്തും നെഞ്ചിനുപുറത്തും ഉൾപ്പടെ 60 ശതമാനം പൊള്ളലുണ്ട്. വെന്റിലേറ്റർ ഐസിയുവിലുള്ള ഷിബിന് ബുധനാഴ്‌ച പ്രാഥമിക പ്ലാസ്‌റ്റിക് സർജറി ചെയ്‌തു. രണ്ടു ദിവസത്തിനുള്ളിൽ ഡീപ് എക്‌സിഷൻ ആൻഡ് സ്‌കിൻ ഗ്രാഫ്റ്റിങ് ചികിത്സ ചെയ്യും.
മുഖത്തും കാലുകൾക്കും ഉൾപ്പെടെ 50 ശതമാനം പൊള്ളലേറ്റ കെ ബിജുവും (38) ഇവിടെ ചികിത്സയിലുണ്ട്. വെന്റിലേറ്റർ ഐസിയുവിലാണ്. പ്രാഥമിക പ്ലാസ്‌റ്റിക് സർജറി ചികിത്സ ചെയ്‌തു. ആരോഗ്യനില അനുസരിച്ച് സ്‌കിൻ ഗ്രാഫ്റ്റിങ്, ട്രക്കിയോസ്‌റ്റമി എന്നിവ ചെയ്യും.
20 ശതമാനം പൊള്ളലേറ്റ ടി വി വിഷ്‌ണു (29), 25 ശതമാനം പൊള്ളലുള്ള പ്രാർഥന പി സന്ദീപ് (4), അഞ്ചുശതമാനം പൊള്ളലുള്ള പി പ്രീതി (35) എന്നിവരും ഇവിടെ ചികിത്സയിലുണ്ട്.
സഹായം ആശുപത്രി വഴി
തിങ്കളാഴ്ച അര്‍ധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ അപകടമുണ്ടായത്. ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് തീരുമാനമായത്. ആശുപത്രി മുഖാന്തരമാണ് ചികിത്സാ ചെലവ് നല്‍കുക. അപകട കാരണം ക്ഷേത്ര കമ്മിറ്റിയുടെ അശ്രദ്ധയാണെന്നും ക്ഷേത്ര കമ്മിറ്റിയും ചികിത്സാ സഹായം നല്‍കണമെന്നും പരിക്കേറ്റവരുടെ ബന്ധുക്കൾ ആവശ്യമുന്നയിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും ഇൻഫക്‌ഷൻ സാധ്യത കൂടുതലാണെന്നും കണ്ണൂർ മിംസ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വി ജിനേഷ് പറഞ്ഞു.
ആശുപത്രിയിലുള്ളവരുടെ എണ്ണം
കണ്ണൂർ മിംസ് 26, മംഗളൂരു എ ജെ ആശുപത്രി 21, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 15, കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രി 9, കോഴിക്കോട് മിമ്‌സ് 6, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 4, കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് 4, മംഗളൂരു കെഎസ് ഹെഗ്‌ഡേ 3, കണ്ണൂർ ബേബി മെമ്മോറിയൽ 3, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 3, കാഞ്ഞങ്ങാട് സൺറൈസ് 2, കാഞ്ഞങ്ങാട് ദീപ 1, മംഗളൂരു ഫാദർ മുള്ളേഴ്‌സ് 1.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..