23 December Monday
-98 പേർ 13 ആശുപത്രിയിൽ

പൊള്ളുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

പുകയുന്ന വേദന.... തലയ്‌ക്കും കഴുത്തിനും പൊള്ളലേറ്റ്‌ ആശുപത്രിയിലുള്ള യുവാവ്‌. പരിക്ക്‌ 
ഭേദമാകുന്നുണ്ടെങ്കിലും അസഹ്യമായ വേദനയാണ്‌ തിന്നുന്നത്‌.

നീലേശ്വരം
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവർ 13 ആശുപത്രിയിലാണ്‌ ചികിത്സയിലുള്ളത്‌. വെന്റിലേറ്ററിലുള്ള ഏഴുപേടക്കം എട്ടുപേർ അത്യാസന്ന നിലയിലാണ്‌. ഇവർ അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ, ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം നാടിന്‌ വലിയ ആശ്വാസം പകർന്നു. 
മന്ത്രി പി രാജീവ്‌ ചൊവ്വാഴ്‌ച ദുരന്തസ്ഥലം സന്ദർശിച്ച്‌ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന്‌ പറഞ്ഞിരുന്നു. പിന്നാലെ, ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ്‌ സഹായ പ്രഖ്യാപനമുണ്ടായത്‌. എം രാജഗോപാലൻ എംഎൽഎ ചികിത്സാ സഹായം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. 
സർക്കാറിന്റെ ഭാഗത്തുനിന്ന് കഴിയാവുന്ന എല്ലാ സഹായവുമുണ്ടാവുമെന്ന് എംഎൽഎമാരായ സി എച്ച്‌ കുഞ്ഞമ്പുവും  ഇ ചന്ദ്രശേഖരനും വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം  അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top