കണ്ണൂർ
കള്ളുഷാപ്പ് ദൂരപരിധി സംബന്ധിച്ച പ്രശ്‌നത്തിനുള്ള പരിഹാരം ഇന്നത്തെനിലയിൽ പ്രായോഗികമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ദൂരപരിധി കുറയ്‌ക്കണമെന്ന് എഐടിയുസി മാത്രം ഉന്നയിക്കുന്നതല്ല, എല്ലാ യൂണിയനുകളും ആവശ്യപ്പെടുന്നതാണ്. ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയുള്ളതാണ്. സിപിഐ എമ്മും സിപിഐയും തമ്മിൽ നല്ല ബന്ധമാണുള്ളത്. എല്ലാ കാര്യങ്ങളും പരസ്‌പരം ആലോചിച്ചാണ് ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.മദ്യനയത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഴിമതി ആരോപിക്കുന്നത് അവരുടെ ശീലം വച്ചാണ്. ആ ശീലം ഞങ്ങൾക്കില്ല.
യുഡിഎഫ് പ്രതിനിധിയായി ജയിച്ച മാണി സി കാപ്പന് എൽഡിഎഫിലേക്ക് വരാൻ കഴിയില്ല. വരണമെന്ന് താൽപ്പര്യമുണ്ടെങ്കിൽതന്നെ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. ഇത് എൽഡിഎഫിന്റെ പൊതുനിലപാടാണ്. വി ഡി സതീശൻ ഐഎൻടിയുസിയിൽപെട്ട പല സംഘടനകളുടെയും നേതാവാണ്. എന്നിട്ടും തള്ളിപ്പറഞ്ഞതുകൊണ്ടാകും ഐഎൻടിയുസി പ്രവർത്തകർ പ്രതിഷേധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..