13 November Wednesday

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Apr 1, 2022


കാസർകോട്‌
പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിച്ച്‌  കൂടുതൽ ഉയരത്തിലെത്തിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ   ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൽനിന്ന്‌ തിരിച്ചെടുത്ത  -കെൽ–- ഇഎംഎൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് അഞ്ചിന പരിപാടി ബജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെക്സ്റ്റൈൽസ് ഉൾപ്പടെയുള്ളവയെ ഒറ്റത്തവണ മൂലധനസഹായം നൽകി സംരക്ഷിക്കും. ട്രാവൻകൂർ ടൈറ്റാനിയം പുറന്തള്ളുന്ന മാലിന്യത്തിൽനിന്ന്‌ മൂല്യാധിഷ്‌ഠിത ഉൽപ്പന്നമുണ്ടാക്കൽ,  കെൽട്രോൺ, കെൽ, ഓട്ടോകാസ്‌റ്റ്‌  എന്നിവയുടെ വൈവിധ്യവൽക്കരണം, ഗ്രീൻ മൊബൈലിറ്റി ഹബ് എന്നിവയൊക്കെ ബജറ്റിലെ അഞ്ചിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ അവാർഡ്‌ നൽകും. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റൊഴിക്കുന്ന കേന്ദ്രനിലപാടിനോട്‌  യോജിപ്പില്ല.  

സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കുന്നതിനുപകരം തിരിച്ചുനൽകണമെന്നാണ്‌ തങ്ങൾ ആവശ്യപ്പെടുന്നത്‌. എച്ച്എംഎല്ലിനെ കേന്ദ്രം കൈയൊഴിയാൻ തീരുമാനിച്ചപ്പോൾ സംസ്ഥാന സർക്കാരിന്‌ തരണമെന്ന ആവശ്യം കേന്ദ്രം സ്വീകരിച്ചില്ല.  പരസ്യലേലത്തിൽ പങ്കെടുത്താണ്  ഏറ്റെടുത്തത്. ഉടൻ കമ്പനി പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top