23 December Monday

ഈരാറ്റുപേട്ടയിൽ ബസ്‌ തൊഴിലാളികളുടെ 
സ്‌നേഹയാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


ഈരാറ്റുപേട്ട
ഉരുൾപൊട്ടൽ മേഖലയിൽ   സാന്ത്വനമായി ഈരാറ്റുപേട്ടയിലെ ബസ്‌ തൊഴിലാളികളും ഉടമകളും. ഒമ്പതു സ്വകാര്യബസുകൾക്ക്‌  ബുധൻ ലഭിച്ച മുഴുവൻ തുകയും ദുരിതബാധിതർക്കായി കൈമാറി. അൽഅമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ഓപറേറ്റർമാരുടെ ബസുകളിലെ കളക്ഷൻ തുകയാണ്‌ വയനാടിന്റെ അതിജീവനത്തിനായി നൽകിയത്‌. ബസ് ജീവനക്കാരും അവരുടെ ദിവസക്കൂലി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ടിക്കറ്റ് തുകയിൽ ഉപരി പണംനൽകി ധാരാളം യാത്രക്കാരും സഹകരിച്ചു. 500 രൂപ നൽകിയിട്ട്‌ ബാക്കി തുക സംഭാവനയായി ഏൽപിച്ച അനുഭവവും ജീവനക്കാർ പങ്കുവച്ചു.

ബസുകളിലെ ടിക്കറ്റ്‌ തുകയ്‌ക്കുപുറമേ കാത്തിരിപ്പുകേന്ദ്രങ്ങളിൽനിന്നും ബസ്‌ സ്‌റ്റാൻഡുകളിൽനിന്നും സംഭാവനകൾ സ്വീകരിച്ചിട്ടുണ്ട്‌. യാത്രക്കാർ അല്ലാത്തവർപോലും പണംനൽകി സഹകരിച്ചതായി ജീവനക്കാർ പറഞ്ഞു. വിദ്യാർഥികളും ജീവനക്കാർക്ക്‌ ഒപ്പം ചേർന്നു. അൽഅമീൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ വാഹനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകുമെന്ന്‌ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top