15 November Friday

പുന്നേക്കാട് കവല വികസനം ; ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


കോതമംഗലം
പുന്നേക്കാട് കവല വികസനത്തിന് ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം– പെരുമ്പൻകുത്ത് റോഡിലെ പുന്നേക്കാട് കവല വികസനത്തിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.

പുന്നേക്കാട് കവലയിലെ ഇടതുഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർലോക്കിങ് ടൈൽ വിരിച്ച്‌ പാർക്കിങ്ങിന്‌ സ്ഥലമൊരുക്കാനും റോഡിന്റെ വളവ്‌ നിവർത്തി പാലമറ്റം, തട്ടേക്കാട്‌ ഭാഗങ്ങളിലേക്ക് ഗതാഗതം സുഗമമാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനുമായിരുന്നു തുക അനുവദിച്ചിരുന്നത്. പാറപൊട്ടിച്ച്‌ ഇന്റർലോക്ക് ടൈൽ വിരിക്കുന്നത് ഭാഗികമായി പൂർത്തിയായി. എന്നാൽ, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ആരോഗ്യപ്രശ്നങ്ങൾമൂലം കാലതാമസം വരുത്തിയതിനാൽ നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. ഇതിന് എംഎൽഎ ഫണ്ട്‌ ഉപയോഗിച്ചുതന്നെ പൂർത്തിയാക്കുന്നതിനായി പ്രത്യേക അനുമതി നൽകണമെന്ന് ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം പരിഗണിച്ചാണ് ഇന്റർലോക്കിങ് ടൈൽ, ഐറിഷ് ഡ്രൈനേജ് എന്നിവയുടെ നിർമാണം, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നത് അടക്കമുള്ള പ്രവൃത്തികൾ നടത്താൻ പ്രത്യേക അനുമതി നൽകി ധനകാര്യവകുപ്പ് ഉത്തരവായിട്ടുണ്ട്‌. തുടർനടപടി വേഗത്തിലാക്കുമെന്ന് എംഎൽഎ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top