22 December Sunday

അമലഭവനുമുന്നിലെ വെള്ളക്കെട്ട് ; 
ഉറപ്പ് പാലിക്കാതെ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


അങ്കമാലി
അമല ഫെലോഷിപ്പിന്റെ കീഴിൽ പീച്ചാനിക്കാട് ഐക്യാട്ടുകടവിൽ പ്രവർത്തിക്കുന്ന അമലഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കേന്ദ്രത്തിന്റെ മുന്നിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പ്‌ നഗരസഭ പാലിക്കുന്നില്ലെന്ന് പരാതി. ഇവിടെ വന്നുപോകുന്ന രോഗികളുൾപ്പെടെ കഷ്ടപ്പെടുകയാണ്. നൂറിലധികം വൃക്ക, അർബുദ രോഗികൾ പാലിയേറ്റീവ് കേന്ദ്രത്തിൽ അന്തേവാസികളായുണ്ട്. ഡയാലിസിസിനും, കീമോതെറാപ്പി ഉൾപ്പെടെ ഇതര ചികിത്സകൾക്കുമായി അങ്കമാലിയിലേക്ക് പോയിവരേണ്ട അശരണരുടെ യാത്രയെ വെള്ളക്കെട്ട് ദുരിതപൂർണമാക്കി.

അമലഭവൻ അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായൻ നഗരസഭാ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ചെയർമാൻ മാത്യു തോമസ്  ഉദ്യോഗസ്ഥർക്കൊപ്പം അമലഭവൻ സന്ദർശിച്ചശേഷം ഒരാഴ്ചയ്‌ക്കുള്ളിൽ റോഡ് ഉയർത്തി ഗതാഗതയോഗ്യമാക്കുമെന്ന്‌ ഉറപ്പുനൽകി. ഒരുമാസം പിന്നിട്ടിട്ടും നടപടിയില്ലെന്ന് അമലഭവൻ ദേശീയ പ്രസിഡന്റ്‌ ജോർജ്‌ പി കുര്യൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top